KeralaLatest NewsNews

കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന കെ.എസ്.ആർ.ടി.സി. മിന്നലും എതിർദിശയിൽ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് സ്വദേശികളായ അഞ്ച് യാത്രക്കാർക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജ്, കണ്ടക്ടർ അഞ്ചൽ സ്വദേശി അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച പുലർച്ചെയാണ് അ‌പകടം നടന്നത്. നാവായിക്കുളം 28-ാം മൈലിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന ബസ് തടി ലോറിയെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിന്റെ ബാക്കിൽ തട്ടിയ ശേഷം തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലൻസിന്റെ പിൻഭാഗത്താണ് ബസ് തട്ടിയത്. തുടർന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button