KeralaLatest NewsNews

കെ.എസ്.ആർ.ടിസി.യില്‍ ശമ്പള വിതരണം നാളെ മുതൽ തുടങ്ങും

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പള വിതരണം നാളെ മുതൽ തുടങ്ങുമെന്ന് മാനേജ്മെന്റ് അ‌റിയിച്ചു. സർക്കാർ അനുവദിച്ച 30 കോടി രൂപ നാളെ കിട്ടുമെന്നാണ് മാനേജ്മെന്റ് അ‌റിയിച്ചിരിക്കുന്നത്. ഇതിനുപുറമേ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് തീരുമാനം.

വിശേഷദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള യൂണിയൻ, ചീഫ് ഓഫീസിന് മുന്നിൽ റിലേ നിരാഹാര സമരം തുടരുകയാണ്.

ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു, ബി.എം.എസ്. യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിലുള്ള ടി.ഡി.എഫ്. മെയ് 6ന് പണിമുടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button