KeralaLatest NewsNews

പാലക്കാട് ഇരട്ടക്കൊലപാതകം : വിജയ് സാഖറെ ജില്ലയിലെത്തും

 

പാലക്കാട്: പാലക്കാട് നടന്ന തുടരെയുള്ള രണ്ട്  കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടെത്തും. സംഘർഷാവസ്ഥയുടെ സാഹചര്യത്തില്‍ കൂടുതൽ പോലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പാലക്കാട് എസ്.പി ഓഫീസിൽ ഉത്തരമേഖലാ ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ചേരുകയാണ്. ഐ.ജി അശോക് യാദവ്, എസ്.പി ആർ. വിശ്വനാഥ്, വിവിധ ഡിവൈ.എസ്.പിമാർ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്.

തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button