Latest NewsNewsIndiaInternational

സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്: ഷഹ്ബാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും, എന്ത് സഹകരണത്തിനും പാകിസ്ഥാൻ തയ്യാറാണെന്നും ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.

Also Read:നാലര വയസുകാരിയെ പീഡിപ്പിച്ചു: 9 വയസുകാരനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഷഹ്ബാസ് ഷെരീഫ് അയച്ച കത്തിലാണ് ഇന്ത്യയെ ചർച്ചയ്ക്ക് വിളിച്ച കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അധികാരമേറ്റപ്പോൾ തന്നെ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. അന്ന് ഷഹബാസിന് ആശംസകളുമായി പ്രധാനമന്ത്രി രംഗത്തു വന്നിരുന്നു.

അതേസമയം, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കാലങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്ക് ഷഹബാസ് ശരീഫിന്റെ ഭരണ കാലത്തെങ്കിലും നീതിപൂർണ്ണമായ നടപടികൾ ഉണ്ടാകുമെന്നാണ് ഈ കത്ത് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button