Latest NewsNewsIndia

യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുകയാണ്, കേന്ദ്രം പറഞ്ഞ പണമെവിടെ? വരുണ്‍ഗാന്ധി

ലഖ്നോ: രാജ്യത്തിന്റെ ദുരവസ്ഥയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് വരുൺ ഗാന്ധി രംഗത്ത്. തൊഴിലില്ലാതെ യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുന്നത് ദയനീയ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം പറഞ്ഞ പണം ഇതുവരെ ആരുടേയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും, കേന്ദ്രം പറഞ്ഞ കോടിക്കണക്കിനു തൊഴിലുകൾ ആർക്കും ലഭ്യമായിട്ടില്ലെന്നും വരുൺ ഗാന്ധി വിമർശിച്ചു.

Also Read:മനോദൗര്‍ബല്യമുളള യുവാവ് ട്രക്കുമായി കടന്നു: താണ്ടിയത് 27 കിലോമീറ്റര്‍

‘തൊഴിലിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയാണ് പോരാടേണ്ടത്. എല്ലാവര്‍ക്കും തുല്യ സാമ്പത്തിക അവസരങ്ങള്‍ നല്‍കാനാണ് ഭരണഘടന അനുശാസിക്കുന്നത്. ആര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകള്‍ കിട്ടുകയോ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുകയോ ചെയ്തില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമാണ് രാഷ്ട്രീയം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ സ്പര്‍ദ്ധ ഉപേക്ഷിച്ച്‌ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ ചിന്തിക്കണം. പ്രസംഗങ്ങള്‍ കൊണ്ടല്ല രാജ്യത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കേണ്ടത്. പകരം രാജ്യത്തിനായുള്ള യഥാര്‍ത്ഥ സേവനത്തിലൂടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്’, വരുൺ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button