Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു: നായകന്‍ മമ്മൂട്ടി

കൊച്ചി: മോഹൻലാൽ നായകനായ ആറാട്ടിന് ശേഷം ഉദയകൃഷ്ണ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയത്തെക്കുറിച്ചായിരിക്കും പ്രേക്ഷകരോട് സംവദിക്കുക. ജൂണ്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ കൂടാതെ ബിജു മേനോൻ, മഞ്ജു വാര്യർ സിദ്ദീഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button