CricketLatest NewsNewsSports

ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ ഏറ്റവും യോഗ്യനായ താരങ്ങളിലൊരാളാണ് അവൻ: ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യൻ സ്പിന്നർ ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിംഗ്‌സിനെതിരെ മികച്ച സ്‌പെല്‍ എറിഞ്ഞ അതിവേഗക്കാരനെ ടി20 ലോകകപ്പില്‍ ഉള്‍പ്പടുത്തണം എന്നാണ് ഭാജിയുടെ വാദം. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത മാലിക്, പുതിയ സീസണിൽ 150 കിമീ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞിരുന്നു.

‘പരമാവധി വേഗത്തില്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം ഉമ്രാന്‍ മാലിക്കിന് ലഭിക്കണം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ ഏറ്റവും യോഗ്യനായ താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്. ഓസ്‌ട്രേലിയയില്‍ മാച്ച് വിന്നറാവാന്‍ ഉമ്രാന് കഴിയും’ ഹര്‍ഭജന്‍ പറഞ്ഞു.

Read Also:- വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ!

സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക് വേഗം കൊണ്ടാണ് ആദ്യം അമ്പരപ്പിച്ചത്. ഈ സീസണില്‍ 14.66 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തി. സണ്‍റൈസേഴ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന് കീഴിലാണ് ഉമ്രാന്‍ മാലിക്കിന്‍റെ പരിശീലനം. അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ഗംഭീര യോര്‍ക്കറില്‍ ഉമ്രാനെ സ്റ്റെയ്‌ന്‍ മത്സരത്തിനിടെ അഭിനന്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button