KeralaLatest NewsNews

സിൽവർ ലൈൻ പ്രതിഷേധ പരിപാടികൾ ശക്തമാക്കും: ആരു കുറ്റിനാട്ടിയാലും പറിച്ചെറിയുമെന്ന് കെ സുധാകരൻ

 

 

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സിൽവർ ​ലൈൻ പ്ര​തിഷേധങ്ങൾ ശക്തമാക്കുമെന്നും സിൽവർ ലൈൻ കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ലെന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും കുറ്റിപറച്ചിരിക്കും. ജനങ്ങളെ അണിനിരത്തിയാകും കോൺഗ്രസിന്റെ സമരം. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെയാണ് സിൽവർ ലൈനുമായി പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് എന്നും സുധാകരൻ പറഞ്ഞു. കെ റെയിൽ വേണ്ട കേരളം മതി എന്ന കോൺഗ്രസിന്റെ മുദ്രാവാക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കേരളം വർഗീയകലാപത്തിലേക്ക് പോയാൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. പിണറായി അധികാരത്തിലേറിയതിന് പിന്നാലെ 60 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത് എന്നും അ‌ദ്ദേഹം ​ഓർമപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ കൊലപാതകങ്ങൾ നടക്കുന്നില്ലെന്നും അ‌ദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 1019 പേർ കൊല്ലപ്പെട്ടു. പോലീസിലെ ക്രിമിനൽ വത്കരണം കൂടി ഇതിന് കാരണമാണ്. വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ മാനവീയ ജനകീയ പ്രതിരോധവുമായി പാലക്കാട് ഏപ്രിൽ 26ന് ശാന്തിപദം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ 25,000 കേന്ദ്രങ്ങളിൽ മെയ് മാസത്തിൽ സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button