Latest NewsKeralaNews

വികസനത്തിന്റെ പേരില്‍ ഒരാളും കേരളത്തില്‍ വഴിയാധാരമാകില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

പുനരധിവാസത്തിന് നീക്കിവെച്ചിരിക്കുന്നത് 13,265 കോടി രൂപ

തിരുവനന്തപുരം : പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനത്തിനും സര്‍ക്കാരില്ലെന്നും വികസനത്തിന്റെ പേരില്‍ ഒരാളും കേരളത്തില്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വികസന പദ്ധതികള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ അവര്‍ക്ക് ആകുന്നതെല്ലാം ചെയ്യുന്നു. നേരത്തേ ദേശീയ പാത വികസനത്തിലും ഗെയില്‍ പദ്ധതിയിലും ഇതു കണ്ടതാണ്. ഇപ്പോള്‍ കെ-റെയില്‍ പദ്ധതിയെ തകര്‍ക്കാനും ഇതേ കൂട്ടര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

Read Also : തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്: പി ശശിയുടെ നിയമനം, വിമര്‍ശനവുമായി പി ജയരാജന്‍

കെ-റെയില്‍ പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ-റെയില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയാണ്. ജനങ്ങള്‍ക്കാവശ്യമുള്ള ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. 13,265 കോടി രൂപയാണു സ്ഥലമേറ്റെടുക്കലിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്കും നിരാശപ്പെടേണ്ടി വരില്ല. കെ-റെയില്‍ സംസ്ഥാനത്തെ ടൂറിസത്തിനു വലിയ കുതിപ്പാണു സമ്മാനിക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button