CricketLatest NewsNewsSports

കളം നിറഞ്ഞ് ചഹലും ബട്ട്‌ലറും: രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ ഹാട്രിക് ഉൾപ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചഹലാണ് കൊൽക്കത്തയെ തകർത്തത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സീസണില്‍ ബട്ട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

Read Also:- ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ

മറുപടി ബാറ്റിംഗിൽ, 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 28 പന്തില്‍ 58 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും കൊൽക്കത്തയെ അനായസ ജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും യുസ്വേന്ദ്ര ചഹലിന്റെ ബോളിംഗിന് മുന്നിൽ തകർന്നടിഞ്ഞു. നാല് ഓവറിൽ നാൽപ്പത് റൺസ് വഴങ്ങി ചഹൽ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button