KozhikodeKeralaNattuvarthaLatest NewsNews

ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ വലിയ അഴിമതി ലക്ഷ്യം വെച്ചാണ് പിണറായി വാർഷികാഘോഷം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

‘സെക്സിലൂടെയും അല്ലാതെയും ബീജം നൽകും’: 30കാരനായ ബീജദാതാവിന് 55 കുട്ടികൾ, സ്ത്രീകളുടെ സന്തോഷമാണ് പ്രധാനമെന്ന് യുവാവ്

പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് സ്വീകരിച്ചതോടെ, ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായെന്നും മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button