ThiruvananthapuramKeralaLatest NewsNews

അപകടത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണു, ചോരയില്‍ കുളിച്ചുകിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച്‌ സ്പീക്കര്‍

പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരം: ദേശീയപാതയിൽ അപകടത്തില്‍പ്പെട്ട്, ചോരയിൽ കുളിച്ചുകിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രക്ഷകനായി സ്പീക്കര്‍ എം ബി രാജേഷ്. തൃത്താലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലാണ്, മംഗലാപുരം ദേശീയപാതയില്‍ അപകടത്തിൽപ്പെട്ട കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയുമായി കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലേക്ക് എത്തി.

read also: കശുവണ്ടി ശേഖരിക്കേണ്ട ചുമതല ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്!!

അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസിന് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. വാഹനാപകടത്തിൽ, കുഞ്ഞ് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button