KeralaLatest NewsNews

പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തല്‍: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ

 

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവർക്ക് സസ്‌പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  സസ്‌പെൻഷന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി.

പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് വിദ്യാർത്ഥിനി പരാതിയുമായെത്തിയത്.

സൂപ്പർ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാൻ.  കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതിയിൽ പറയുന്നു.

ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ്  സംഭവം.  വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

എന്നാല്‍,
തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഡ്രൈവര്‍ രംഗത്തെത്തി. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നുമാണ് ഡ്രൈവർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button