Latest NewsNewsIndia

ഇന്ത്യയുടെ ആയുര്‍വേദത്തെ ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ഈ ആയുര്‍വേദത്തെ, ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്നോവേഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധോനോം ഗബ്രിയോസും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Read Also : ‘ഇളരാജയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തത്, അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി’: മാപ്പുപറയണമെന്ന് ഭീം ആര്‍മി

ഇന്ത്യയിലെ പരമ്പരാഗത ചികിത്സയ്ക്ക് ആവശ്യക്കാര്‍ കൂടിവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആയുഷ് തെറാപ്പിക്കായി രാജ്യത്തെത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് പ്രത്യേക ആയുഷ് വിസ അനുവദിക്കാനാണ് തീരുമാനം. കൊറോണ കാലത്ത് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ആയുഷ് പ്രൊഡക്ടുകളെയാണ്.

ആയുഷ് മരുന്നുകള്‍, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍, പ്രത്യേക ആയുഷ് ഹാള്‍മാര്‍ക്ക് ഉണ്ടാക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ ഹാള്‍മാര്‍ക്ക് ബാധകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button