Latest NewsNewsIndiaFunny & Weird

‘വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം, എന്നെ കൊണ്ടുപോകൂ’ സോഷ്യൽ മീഡിയയിൽ വൈറലായി 10 രൂപ നോട്ട്

മുംബൈ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ, കാമുകനെ ബന്ധപ്പെടാനുള്ള യുവതിയുടെ ശ്രമം എന്ന രീതിയിലുള്ള കുറിപ്പുമായി ഒരു 10 രൂപ നോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം. എന്നെ കൊണ്ടുപോകൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങളുടെ കുസുമം’ (വിശാൽ, മേരി ഷാദി 26 ഏപ്രിൽ കോ ഹൈ. മുജെ ഭാഗ കേ ലേ ജാന, ഐ ലവ് യു, തുംഹാരി കുസുമം), എന്ന് കുറിച്ച നോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഏപ്രിൽ 26ന് മറ്റൊരാളുമായി വിവാഹം നടക്കാനിരിക്കെ, തന്നെ വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്താൻ കുസുമം എന്ന യുവതി കാമുകനായ വിശാലിനോട് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നതായാണ് നോട്ടിലെ കുറിപ്പ്. കാമുകനുവേണ്ടി യുവതി അയച്ച സന്ദേശം, സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഏപ്രിൽ 26ന് മുൻപ്‌ കുസുമം തന്റെ കാമുകനായ വിശാലിനെ കാണുമെന്ന പ്രതീക്ഷയിലാണ് പലരും പോസ്റ്റ് പങ്കുവെച്ചത്.

സിഗററ്റ് വലി ചോദ്യം ചെയ്തു: സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് പരിക്ക്

‘ട്വിറ്റർ ഉപയോക്താക്കളെ നിങ്ങളുടെ ശക്തി കാണിക്കൂ’ എന്ന കുറിപ്പോടെ പോസ്റ്റ് പരമാവധി ഷെയർ ചെയ്യാൻ ഒരാൾ ആവശ്യപ്പെടുന്നു. ‘നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലിനും ടാഗ് ചെയ്യുക’ എന്ന കുറിപ്പോടെയാണ് മറ്റൊരാൾ പോസ്റ്റ് പങ്കുവെച്ചത്. ചിലർ കുസുമം എന്ന് പേരുള്ളവരെയും സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യുന്നുണ്ട്. ‘ഈ വാർത്ത എത്തുമ്പോഴേക്കും വിശാൽ രണ്ട് കുട്ടികളുടെ അച്ഛനായി മാറും’, എന്ന് മറ്റൊരാൾ കുറിച്ചു. ‘ഏപ്രിൽ 26ന് മുമ്പ് വിശാൽ കുസുമത്തെ കണ്ടുമുട്ടുമോ എന്ന് കാത്തിരുന്ന് കാണാം’ മറ്റൊരാളുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button