KeralaNattuvarthaLatest NewsNewsIndia

ദ്വീപുകാരെ ഉപദ്രവിക്കുന്ന കളക്ടര്‍ അസ്‌കര്‍ അലി എന്നെന്നേക്കുമായി ജാവോ: ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപ് കളക്ടർ അസ്‌കര്‍ അലിയെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ചു ഐഷ സുൽത്താന രംഗത്ത്. ദ്വീപുകാരെ ഉപദ്രവിക്കുന്ന, കരട് നിയമങ്ങള്‍ക്ക് കൂട്ടുനിന്ന കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്, ജാവോ എന്നാണ് ഐഷ സുൽത്താന പ്രതികരിച്ചത്.

Also Read:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി: ഗുജറാത്തിൽ ഒരുക്കിയത് ഊഷ്മള വരവേൽപ്പ്

ഫേസ്ബുക്കിലൂടെയായിരുന്നു ഐഷ സുൽത്താനയുടെ പ്രതികരണം. കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ എസ് അസ്‌കര്‍ അലിയെ സ്ഥലം മാറ്റിയത്. പകരം സലോനി റോയ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്ക്‌ ചുമതല നൽകുകയും ചെയ്തിരുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘ഞങ്ങള്‍ ദ്വീപുകാരെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ടുനിന്ന കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്, എന്നെന്നേക്കുമായി ജാവോ’ ഐഷ സുൽത്താന ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button