ThiruvananthapuramKeralaNattuvarthaLatest NewsNews

ശ്രീനിവാസന്റെ കൊലപാതകം: നാല് ദിവസമായിട്ടും പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണ്

തിരുവനന്തപുരം: ബിജെപി പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം നടന്ന് നാല് ദിവസമായിട്ടും, പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ സംഘപരിവാര്‍ കുടുംബത്തിന് ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് ശാന്തിയും സമാധനവുമാണെന്നും അതിനൊപ്പമാണ് ബിജെപി നേതൃത്വം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട് നാല് ദിവസം പിന്നിട്ടിട്ടും കൊലപാതകികളെ പിടിക്കാന്‍ പിണറായിയുടെ കീഴിലുള്ള പോലീസ് തയ്യാറായിട്ടില്ലെന്നും പിണറായിയുടെ ബിജെപി- ആര്‍എസ്എസ് വിരോധമാണ് ഇത് കാണിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പിണറായിയുടെ രാഷ്ട്രീയം നടപ്പാക്കേണ്ടവരല്ല പോലീസെന്നും പിണറായി നിര്‍ദ്ദേശം നല്‍കിയത് കൊണ്ടാണ് പോലീസ് പ്രതികളെ പിടികൂടാത്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Breaking News: ഡൽഹിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

‘ശ്രീനിവാസന്റെ കൊലയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാടിന്റെ സമാധാനവും ശാന്തിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന, ഐഎസ്ഐഎസ് ആശയങ്ങളുമായി നടക്കുന്ന തീവ്ര ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ നാടിന്റെ സമാധാനം നടഷ്ടപ്പെടും. പിണറായി നിലപാട് തിരുത്താന്‍ തയ്യാറാകണം. മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത് ഭീകരവാദികളുടെ രൂപത്തിലാണ് ആക്രമം നടന്നതെന്നാണ്. എന്നിട്ടും, ഈ നാല് ദിവസമായിട്ടും പ്രതികളെ പിടിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണിത്’., അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button