ThiruvananthapuramKeralaNattuvarthaNews

കോണ്‍ഗ്രസ് പ്രവേശനം: തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍ നാളെ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍ നാളെ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. രാഹുല്‍ഗാന്ധി എംപിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കൂടികാഴ്ച്ചയില്‍ പങ്കെടുക്കും.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ പറയുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച് പാര്‍ട്ടിയെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി പ്രശാന്ത് കിഷോര്‍ ചില നിര്‍ദേശങ്ങള്‍ ഇന്നത്തെ കൂടികാഴ്ച്ചയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 600 സ്ലൈഡുകളിലായി തയ്യാറാക്കിയ കൂടുതല്‍ നിര്‍ദേശങ്ങളും പ്രശാന്ത് കിഷോര്‍ നാളെ അവതരിപ്പിക്കും. കോണ്‍ഗ്രസ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ബ്ലൂപ്രിന്റാണ് പ്രശാന്ത് കിഷോര്‍ അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button