Latest NewsKeralaCinemaMollywoodNewsEntertainment

ആ നിരാശയ്ക്ക് വിരാമം: മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സിനിമ ഇല്ലാത്തതിന്റെ കുറവ് നികത്താന്‍ പൃഥിരാജ്

ശങ്കർ – രജനികാന്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ എന്തിരൻ എന്ന ചിത്രത്തിന് പിന്നാലെയാണ് പാൻ ഇന്ത്യൻ സിനിമ എന്ന ലേബൽ നമുക്ക് സുപരിചിതമായത്. പിന്നീട് രാജമൗലി – പ്രഭാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ബാഹുബലി കണ്ടപ്പോൾ മലയാളി പ്രേക്ഷകർ അമ്പരന്നു. ഒരു സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഇന്ത്യയൊട്ടാകെ വരവേൽപ്പ് ലഭിച്ചത് അന്നായിരുന്നു. ചുരുക്കി പറഞ്ഞാൽ, എന്തിരന് ലഭിച്ചതിനേക്കാൾ വൻ വരവേൽപ്പ്. ഇതോടെ, പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിൽ പലരും സിനിമ ഇറക്കാൻ തുടങ്ങി. ബാഹുബലി 2 വിന്റെ റിലീസോഡ് കൂടി പ്രഭാസ് പാൻ ഇന്ത്യൻ നായകനായി വാഴ്ത്തപ്പെട്ടു. തെലുങ്കിൽ നിന്ന് തന്നെയായിരുന്നു അടുത്ത പാൻ ഇന്ത്യൻ സിനിമയും ഇറങ്ങിയത് – ആർ.ആർ.ആർ. ഈ വരവിൽ രാജമൗലിക്കൊപ്പം ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പടം ആയിരം കോടി കടന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റൊരു പാൻ ഇന്ത്യൻ സിനിമ റിലീസ് ആയി – കെ.ജി.എഫ് 2. അതുവരെയുണ്ടായ ഇന്ത്യൻ സിനിമകളുടെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ട് പ്രശാന്ത് നീൽ – യാഷ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം തിയേറ്ററിൽ കുതിച്ചു.

Also Read:കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ.പി ജയരാജന്‍: മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ടെന്ന് കാനം

സൗത്ത് ഇന്ത്യൻ സിനിമകൾ ഒരുപാട് വളർന്നിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. നോർത്ത് ഇന്ത്യയിൽ പലയിടത്തും ഇപ്പോൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നത് മൂന്ന് സൗത്ത് ഇന്ത്യൻ സിനിമയാണ്. അതും മൂന്ന് ഭാഷകളിൽ. ബീസ്റ്റ് – തമിഴ്, ആർ.ആർ.ആർ – തെലുങ്ക്, കെ.ജി.എഫ് 2 – കന്നഡ. ഹിന്ദി സിനിമകളേക്കാൾ കൂടുതൽ സ്വീകാര്യത, ഇന്ന് ഈ മൂന്ന് സൗത്ത് ഇന്ത്യൻ സിനിമയ്ക്കാണ്. അവിടേക്ക് ഇനി വരാനുള്ളത് ഒരു മലയാളം പടമാണ്. ബോളിവുഡ് വരെ കൊതിക്കുന്ന കഥയാണ് സംവിധായകർ മലയാളത്തിൽ ഒരുക്കുന്നത്. എന്നാൽ, ഒരു പാൻ ഇന്ത്യൻ സിനിമ രൂപത്തിൽ എന്നാണ് ഒരു മലയാള സിനിമ വരിക എന്ന ചോദ്യം ആരാധകർ ചോദിച്ച് തുടങ്ങിയിരിക്കുന്നു.

മലയാളത്തില്‍ ഇത്രയും മികച്ച നടന്മാരും കഴിവുള്ള സംവിധായകരും ഉണ്ടായിട്ട് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരു സിനിമ പോലും ഉണ്ടാകാത്തതില്‍ വലിയ നിരാശയായിരുന്നു സിനിമ പ്രേമികള്‍ പങ്കുവച്ചത്. ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്ന കഥകൾ ഉള്ള, സിനിമകൾ പിറവിയെടുക്കുന്ന ഈ മലയാളത്തിൽ എന്തുകൊണ്ടാണ് ഒരു പാൻ ഇന്ത്യൻ സിനിമ ഇറങ്ങാത്തത് എന്ന ചോദ്യത്തിന് ഇപ്പോൾ തൽക്കാലത്തേക്ക് ഒരു ഫുൾസ്റ്റോപ്പ് ഇടുകയാണ് പൃഥ്വിരാജ്. അണിയറയിൽ ഒരുങ്ങുന്ന ‘അയ്യപ്പൻ’ പാൻ ഇന്ത്യൻ സിനിമ രൂപത്തിലാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അത്ഭുതപ്പെടുത്തുന്നു, ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ക്രിസ്റ്റലീന ജോര്‍ജീവ

‘പ്രാദേശിക വിഷയങ്ങള്‍ മാത്രം സംസാരിക്കുന്ന സിനിമയല്ല അയ്യപ്പന്‍. അത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുള്ളവര്‍ക്കും ആസ്വദിക്കാൻ കഴിയുന്ന വിഷയം തിരഞ്ഞെടുക്കണം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവർക്കിടയിൽ ഒരു വികാരമാണ് അയ്യപ്പൻ. ശബരിമലയില്‍ കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടതലായി സന്ദർശനം നടത്തുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥ പാന്‍ ഇന്ത്യന്‍ സിനിമയാക്കാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ നിന്നും അത്തരമൊരു പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാകുമെന്നാണ് വിശ്വാസം. വലിയ ക്യാന്‍വാസിലും, കാണാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളും വന്നാല്‍, നമ്മുടെ നാട്ടില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സിനിമ ചെയ്യാൻ കഴിയും. മലയാളത്തിൽ നിന്ന് ഒരു ഇൻർനാഷണൽ ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. 2023ല്‍ അത് സാധിക്കുമെന്നാണ് പ്രതീക്ഷ’, ഷാജി നടേശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button