KeralaLatest NewsIndiaNews

പോപ്പുലര്‍ ഫ്രണ്ടിനോടൊപ്പം ആര്‍.എസ്.എസിനെയും നിരോധിക്കണം: കോടിയേരിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ്

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിനെയും എസ.ഡി.പി.ഐയെയും നിരോധിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷന്‍ എം.പി പാട്ടീല്‍. ഇതോടൊപ്പം, ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ശ്രീരാം സേന എന്നീ സംഘടനകളെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയെല്ലാം വർഗീയ സംഘടനകൾ ആണെന്നും ഇവയെ നിരോധിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാട്ടീല്‍ പറഞ്ഞു.

‘പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത് വേഗം ചെയ്യണം. എസ്.ഡി.പി.ഐയെയും നിരോധിക്കണം. ഞങ്ങളുടെ പിന്തുണയുണ്ട്. അതോടൊപ്പം ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ശ്രീരാം സേന എന്നീ സംഘടനകളെയും നിരോധിക്കണം. നിങ്ങളുടെ( ബി.ജെ.പി സര്‍ക്കാര്‍) നിലപാട് വ്യക്തമാക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നൽകും. ഹുബ്ബാളിയില്‍ നടന്ന അക്രമങ്ങൾ അസാധാരണം. ആരും നിയമത്തിന് മുകളിലല്ല. ആരും നിയമം കൈയ്യിലെടുക്കുകയും ചെയ്യരുത്. കുറ്റവാളികളെ നിര്‍ബന്ധമായും അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടിയെടുക്കുകയും വേണം. കേസുമായി ബന്ധമില്ലാത്ത നിരപരാധികളെ ബുദ്ധിമുട്ടിക്കാനും പാടില്ല’, പാട്ടീൽ പറഞ്ഞു.

Also Read:കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക്

അതേസമയം, എസ്എ.ഡി.പി.ഐയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. എസ്എ.ഡി.പി.ഐയെ നിരോധിക്കുന്നതിന് മുന്നേ നിരോധിക്കേണ്ടത് ആർ.എസ്.എസിനെ ആണെന്നും രാജ്യത്തുള്ള തീവ്രവാദസംഘടനകളെയെല്ലാം നിരോധിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവരാണ് ആര്‍എസ്എസ്. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച, ഗാന്ധിയുടെ കൊലപാതകം. ഇവ നടത്തിയ സംഘടനയാണ് ആര്‍എസ്എസ്. വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്.
ആര്‍എസ്എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. എന്നാല്‍, ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. വര്‍ഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം’, കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button