Latest NewsNewsIndia

കെജിഎഫ് പ്രദർശനത്തിനിടെ കർണാടകയിലെ തിയേറ്ററിൽ വെടിവയ്പ്പ്

ബാംഗ്ലൂർ: കെജിഎഫ് പ്രദർശനത്തിനിടെ കർണാടകയിലെ തിയേറ്ററിൽ വെടിവയ്പ്പ്. തർക്കത്തെ തുടർന്ന് കാണികളിൽ ഒരാൾ മറ്റൊരാളെ വെടിവയ്ക്കുകയായിരുന്നു. സീറ്റിൽ കാല് കയറ്റിവച്ചു എന്നതാണ് തർക്കത്തിന് കാരണമായത്. കർണാടകയിലെ ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം

Also Read:കീറോൺ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സുഹൃത്തുക്കളുമായി രാത്രി സിനിമ കാണാൻ എത്തിയ യുവാവ് മുൻസീറ്റിലേക്ക് കാലുകൾ കയറ്റി വയ്ക്കുകയും, ഇതിനെ തുടർന്നു ഇയാൾ മുൻസീറ്റിലെ വ്യക്തിയുമായി വഴക്കാവുകയും അയാൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.

അതേസമയം, മൂന്ന് തവണ ഇയാൾ വെടിയുതിർത്തെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു തവണ ആകാശത്തേക്കും പിന്നീട് യുവാവിന്റെ വയറ്റിലേൽക്കുമാണ് ഇയാൾ വെടിയുതിർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button