KeralaLatest NewsNews

ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ആകാൻ ചിന്ത ജെറോം ?

കൊച്ചി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ചിന്തയ്ക്ക് പുറമേ കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്റ് വി വസീഫിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. സെക്രട്ടറിയായി വി കെ സനോജ് തുടരും. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുനസംഘാടനം സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നത്.

Also Read:രാത്രിയില്‍ വാഹനമോടിക്കുന്നവർ അറിയാൻ

കഴിഞ്ഞ ദിവസം ഇ.പി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ വസീഫിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍. ഇക്കാര്യത്തില്‍ സി.പി.ഐ.എം അന്തിമ തീരുമാനം എടുത്തിട്ടില്ല. ചിന്ത ജെറോമിനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ സി.പി.ഐ.എമ്മിലെ ഒരു വിഭാഗത്തിന് വിയോജിപ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെത്തുന്നത് മികച്ച സന്ദേശം നല്‍കുമെന്ന അഭിപ്രായമാണ് മറുകൂട്ടര്‍ക്ക്.

2016 മുതല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയാണ് ചിന്ത ജെറോം. എസ് എഫ് ഐയിലൂടെ ആയിരുന്നു ചിന്ത ജെറോമിന്റെ രാഷ്ട്രീയ പ്രവേശനം. എസ് എഫ് ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു ചിന്ത ജെറോം. നിലവില്‍ ഡി വൈ എഫ് ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ചിന്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button