Latest NewsNewsIndia

ജൂണ്‍ 22ന് നാലാം തരംഗം ആരംഭിക്കുമെന്ന് സൂചന നല്‍കി ആരോഗ്യ വിദഗ്ദ്ധര്‍, വ്യാപിക്കുന്നത് ഒമിക്രോണ്‍ എക്‌സ് ഇ വൈറസ്

കൊച്ചി: രാജ്യത്ത് ജൂണ്‍ 22ന് നാലാം തരംഗം ആരംഭിക്കുമെന്ന സൂചന നല്‍കി ആരോഗ്യ വിദഗ്ദ്ധര്‍. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കൊറോണ വൈറസ് ഒരു ആര്‍എന്‍എ വൈറസ് ആയതിനാല്‍, അതിന്റെ സഹജ സ്വഭാവമാണ് മ്യൂട്ടേഷന്‍ നടത്തിക്കൊണ്ടിരിക്കുക എന്നത്. അതുകൊണ്ട് ആര്‍എന്‍എ വൈറസ് വീണ്ടും പുതിയ വകഭേദങ്ങളുമായി പ്രത്യക്ഷപ്പെടും. മ്യൂട്ടേഷന്‍ ഉണ്ടായി നാലാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കരുതല്‍ തുടരേണ്ടി വരും.

Read Also : ജറുസലേമിലെ പുണ്യഭൂമിയിൽ ഇസ്രയേൽ പൊലീസിന് നേരെ കല്ലേറ്, ഏറ്റുമുട്ടൽ: 31 പലസ്തീൻകാർക്ക് പരുക്ക്

നാലാം തരംഗം ഉണ്ടായാലും ഇതിന്റെ തീവ്രത കുറവായിരിക്കും. കാരണം ഭൂരിഭാഗവും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. പകുതിയലധികം പേര്‍ക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉണ്ട്. ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എഴുപതു ശതമാനത്തിലേറെ ആള്‍ക്കാര്‍ക്ക് ഈ പറയുന്ന പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ അത് ഹെര്‍ഡ് ഇമ്മ്യൂണിറ്റിയിലേക്ക് പോകും. അങ്ങനെ വരുമ്പോള്‍ ശക്തമായ ഇംപാക്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതിനേക്കാളുപരിയായി മുന്‍കാലങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്ത പരിചയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ട്. ആ പരിചയം നമുക്ക് ഗുണകരമാകും. അതുകൊണ്ട് നാലാം വരവ് ഉണ്ടാകുമെങ്കിലും തീവ്രമാകാനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ആദ്യത്തെ തരംഗത്തിലെ സാര്‍സ് കൊറോണ വൈറസ്, രണ്ടാമത്തെ തരംഗത്തില്‍ ഡെല്‍റ്റ വൈറസായി മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍ ആയി ആര്‍എന്‍എ വൈറസ് തരംഗ മാതൃകയില്‍ പടര്‍ന്നു പിടിക്കുകയാണ്. അത് ഇനിയും തുടരാം എന്നാണ് വിലയിരുത്തല്‍. ഐഐടി കാണ്‍പൂര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ജൂണ്‍ 22 ന് നാലാം തരംഗം ഉണ്ടാകും. അത് ഓഗസ്റ്റ് 23 ല്‍ മൂര്‍ധന്യത്തില്‍ എത്തും. അതിനു ശേഷം ഒക്ടോബര്‍ 24 ആകുമ്പോഴേക്കും അതിന്റെ തീവ്രത കുറയും എന്നാണ് പഠനം നല്‍കുന്ന സൂചന. ഇനി വരാനിരിക്കുന്നത് വ്യാപന ശേഷി കൂടിയ വൈറസാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button