KeralaNattuvarthaLatest NewsIndiaNews

മികച്ച കായിക താരങ്ങൾ വാർക്കപ്പണിയ്ക്ക് പോകുന്ന നാട്ടിലിരുന്ന്, കായികരംഗത്ത് തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കായികരംഗത്ത് കൂടുതൽ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. കാലങ്ങളായി മാറി വരുന്ന സർക്കാരുകൾ തൊഴിൽ വാഗ്ദാനം ചെയ്തിട്ടും മികച്ച കായിക താരങ്ങളായിരുന്ന പലരും ഇപ്പോഴും കെട്ടിടം പണിയ്ക്കും, സെയിൽസ് മാൻ ജോലിക്കും പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് വിമർശനം.

Also Read:ബുർഖയും ഹിജാബും ധരിച്ച് പരീക്ഷ എഴുതാനെത്തി, അനുമതിയില്ല: പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങി 2 വിദ്യാർത്ഥിനികൾ

തൊഴിലുകൾ സൃഷ്ടിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും ഇതേവരേയ്ക്കും നടപ്പിലായിട്ടില്ല. കായിക രംഗത്തു നടക്കുന്ന അനീതിക്കെതിരെ ധാരാളം പേർ ഇതിനോടകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ജോലി കിട്ടിയവരെക്കാൾ കൂടുതൽ ജോലി കിട്ടാത്തവരാനാണ് എന്നുള്ളത് തന്നെയാണ് ഇവരുടെയെല്ലാം പ്രതിഷേധത്തിന്റെ പ്രധാന കാരണം.

അതേസമയം, വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്ന് പത്തനംതിട്ടയിൽ വി അബ്‌ദുറഹ്‌മാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button