KeralaLatest NewsNewsCrime

ആലപ്പുഴയിൽ ക്ഷേത്രത്തിൽ മോഷണം: കാണിക്കവഞ്ചി തകർത്തു

 

അമ്പലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം. കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.  തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്താണ് പണം അപഹരിച്ചിട്ടുണ്ട് .

കോവിലിന്റെ വാതിൽ കുത്തി തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന്, ക്ഷേത്രം ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button