ThiruvananthapuramKeralaNattuvarthaNews

ബംഗളൂരുവില്‍ കൊവിഡിന്റെ രണ്ട് പുതിയ ഉപവകഭേദങ്ങള്‍ കണ്ടെത്തി

ബംഗളൂരു: ഒമൈക്രോണ്‍ ഉപവഹഭേദങ്ങളായ ബിഎ.2 മായി ബന്ധപ്പെട്ട രണ്ട് പുതിയ സാര്‍സ് – കൊവ് – 2 മ്യൂട്ടന്റുകള്‍ ബെംഗളൂരുവില്‍ കണ്ടെത്തി. അതേസമയം, പുതിയ വകഭേദങ്ങളുടെ വ്യാപനശേഷി മനസിലാക്കാനുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഡാറ്റ അനുസരിച്ച്, ബെംഗളൂരുവില്‍ നിന്നുള്ള ഏതാനും സാമ്പിളുകളില്‍ BA.2 ന്റെ ഉപവിഭാഗങ്ങളായ BA.2.10 , BA.2.12 എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഈ മ്യൂട്ടേഷനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സാമ്പിളുകളും ഡാറ്റയും ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച ആരോഗ്യവകുപ്പ് പങ്കിട്ട കണക്കുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 300 കേസുകളും ജില്ലയില്‍ 1,428 സജീവ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തനിക്ക് പുതിയ മ്യൂട്ടേഷനെ കുറിച്ച് അറിവൊന്നുമില്ലെന്നും എന്നാല്‍, പുതിയ വേരിയന്റുകളൊന്നും വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നഗരത്തില്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ബി ബി എം പി (ആരോഗ്യം) ഡോ.കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. അടുത്തിടെ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button