NattuvarthaLatest NewsKeralaNewsIndia

ഉറക്കമില്ലാത്ത രാത്രികൾ, ചിന്തയിൽ മുഴുവൻ വിദ്യാഭ്യാസ വകുപ്പ്, എപ്പോഴും അതേ പറയൂ: വെളിപ്പെടുത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ ഊണിലും ഉറക്കത്തിലും വരെ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങൾ മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്. മന്ത്രി എപ്പോഴും ഡ്യൂട്ടിയിലാണെന്നും, അദ്ദേഹത്തിന്റെ ചിന്തയിൽ സദാ വകുപ്പിന്റെ വികസന പ്രവർത്തങ്ങളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Also Read:നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അ‌പകടം: അ‌മ്മയും മകളും മരിച്ചു

‘കണ്ടുമുട്ടുമ്പോള്‍ ഒക്കെ മന്ത്രി സംസാരിക്കാറുള്ളത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വകുപ്പില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ചുമാണ്. ഒരു വര്‍ഷം കൊണ്ട് വകുപ്പില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മന്ത്രി എന്ന നിലയില്‍ വി. ശിവന്‍കുട്ടിക്ക് കഴിഞ്ഞു’, ചീഫ് സെക്രട്ടറി വ്യക്തമാക്കി .

അതേസമയം, സ്വാതി തിരുനാള്‍ സംഗീത കോളേജില്‍, ഡോക്ടറേറ്റ് ബിരുദം നേടിയ പി ധന്യയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും, വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button