KeralaMollywoodLatest NewsNewsEntertainment

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു

ചിത്രത്തിലെ 'അന്നൊരു നാൾ..' എന്ന മനോഹര ഗാനം ഗായകൻ സന്തോഷ് കേശവൻ വേദിയിൽ ആലപിച്ചു.

ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. കലൂർ ഐഎംഎ ഹാളിൽ നടന്ന ടീസർ റിലീസ് ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യർ, ശിവദ, ജയസൂര്യ, ഇടവേള ബാബു, ജോണി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ഒരു റേഡിയോ ജോക്കിയുടെ മനോഹരമായ നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിലെ ‘അന്നൊരു നാൾ..’ എന്ന മനോഹര ഗാനം ഗായകൻ സന്തോഷ് കേശവൻ വേദിയിൽ ആലപിച്ചു.

read also: വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ്

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദ, ജോണി ആന്‍റണി, സുധീര്‍ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മേരി ആവാസ സുനോയിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button