KeralaLatest NewsNews

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി 21കാരന്‍ തീ കൊളുത്തി: ഇരുവരും ഗുരുതരാവസ്ഥയില്‍

പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി.
പാലക്കാട് കൊല്ലങ്കോടാണ് സംഭവം.  കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും 21-കാരനായ  ബാലസുബ്രഹ്മണ്യത്തിനുമാണ് പൊള്ളലേറ്റത്.

പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 21കാരനും പതിനാറുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്നും ഇന്ന് പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് വിവരം.

ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button