Latest NewsNewsIndia

ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി

ചെന്നൈ: ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തമിഴ്‌നാട്ടിലാണ് സംഭവം. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ്: കേന്ദ്ര സർക്കാർ പദ്ധതി കേരളത്തിലും

ചെന്നൈ താംബരം- ബീച്ച് സ്റ്റേഷനില്‍ വൈകീട്ട് നാലരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടക്കുന്ന യാര്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് സബര്‍ബന്‍ ട്രെയിന്‍ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്രേക്കിങ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിനില്‍ ഉണ്ടായ ലോക്കോ പൈലറ്റിന് മാത്രമാണ് പരിക്കേറ്റത്. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അത്യാഹിതം ഒഴിവാക്കി. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പതിവായി നിരവധി യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button