KollamLatest NewsKeralaNattuvarthaNews

ആംബുലൻസ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും മിനി ലോറിയിലും ഇടിച്ച് അപകടം : ഡ്രൈവർക്ക് പരിക്ക്

കൊ​​ല്ലാ​​ട്, ഏ​​യ്ഞ്ച​​ൽ സ​​ർ​​വീ​​സി​​ലെ മി​​നി ആം​​ബു​​ല​​ൻ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ പെ​​ട്ട​​ത്

ചി​​ങ്ങ​​വ​​നം: നി​​യ​​ന്ത്ര​​ണം​വി​​ട്ട ആം​​ബു​​ല​​ൻ​​സ് എ​​തി​​ർ​ദി​​ശ​​യി​​ൽ വ​​ന്ന ഓ​​ട്ടോ​റി​ക്ഷ​​യി​​ലും, മി​​നി ലോ​റി​യി​ലും ഇ​​ടി​​ച്ച് ആംബു​ല​ൻ​സ് ഡ്രൈ​​വ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. കൊ​​ല്ലാ​​ട്, ഏ​​യ്ഞ്ച​​ൽ സ​​ർ​​വീ​​സി​​ലെ മി​​നി ആം​​ബു​​ല​​ൻ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടി​​നു ചി​​ങ്ങ​​വ​​നം -പ​​രു​​ത്തും​​പാ​​റ റോ​​ഡി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം നടന്നത്. ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു​ നി​​ന്ന് അ​​മി​​ത​വേ​​ഗ​​ത​​യി​​ൽ എ​​ത്തി​​യ ആം​​ബു​​ല​​ൻ​​സ് എ​​തി​​ർ​ദി​​ശ​​യി​​ൽ​ നി​​ന്നു വ​​ന്ന ഓ​​ട്ടോ​​റി​ക്ഷ​യി​​ൽ ത​​ട്ടി നി​​യ​​ന്ത്ര​​ണം തെ​​റ്റി മി​നി ലോ​റി​യി​ലേ​ക്ക് ഇ​​ടി​​ച്ചു ക​​യ​​റിയാണ് അപകടമുണ്ടായത്.

Read Also : അന്തം വിട്ട് വിദ്യാർത്ഥികൾ: ചോദ്യപേപ്പറിനു പകരം ഉത്തരപേപ്പർ നൽകി കേരള സര്‍വകലാശാല മാതൃകയായി

അപകടത്തിൽ മു​​ൻ​വ​​ശം പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന ആം​​ബു​​ല​​ൻ​​സി​​ൽ​ നി​​ന്നു ഡ്രൈ​​വ​​റെ നാ​​ട്ടു​​കാ​​ർ ഡോ​​ർ വെ​​ട്ടി പൊ​​ളി​​ച്ചാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ മി​നി ലോ​റി‍യു​ടെ ഇ​ന്ധ​ന ടാ​​ങ്ക് പൊ​​ട്ടി ഡീ​​സ​​ൽ റോ​​ഡി​​ലേ​​ക്കൊ​​ഴു​​കി.

സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന്, കോ​​ട്ട​​യ​​ത്തു​ നി​​ന്നു​​മെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘം വാ​​ഹ​​ന​​ങ്ങ​​ൾ റോ​​ഡ​​രി​​കി​​ലേ​​ക്ക് മാ​​റ്റി ഗ​​താ​​ഗ​​ത ത​​ട​​സം നീക്കി. ചി​​ങ്ങ​​വ​​നം പൊലീ​​സ് സംഭവ സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button