KannurKeralaNattuvarthaLatest NewsNews

സംഘടനയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതി: ‘മെയ് ഒന്നിന് കാണാ’മെന്ന് അർജുൻ ആയങ്കിയുടെ ഭീഷണി

കണ്ണൂര്‍: സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിക്ക് പിന്നാലെ, പരോക്ഷ ഭീഷണിയുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും വരാൻ താല്പര്യമുള്ള ചാനലുകാർക്ക് വരാമെന്നുമാണ് അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിച്ചത്. അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലിൽ ഒരു ഭീഷണി സ്വരമില്ലേയെന്ന സംശയവും ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്.

സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ടവർ സമൂഹമാധ്യമങ്ങൾ വഴി, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ അര്‍ജുനെതിരെ പരാതി നല്‍കിയത്.

Also Read:ഭാര്യ ഗർഭിണിയായതിനാൽ അടുക്കളയിൽ ജോലിയ്ക്ക് കയറിയ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു

‘സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡി.വൈ.എഫ്.ഐ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ക്യാംപെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണം’, എം ഷാജർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഇതിനു പിന്നാലെയായിരുന്നു അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും, വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവാക്കൾക്ക് തൊഴിൽ ഇല്ലാതായതോടെ, വേഗത്തിൽ പണം കണ്ടെത്താനായി ഇത്തരം കുറുക്കുവഴികളാണ് ഇവർ തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്വര്‍ണ കള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഇക്കൂട്ടർ എടുത്തുചാടുന്ന അവസ്ഥയാണ് എന്നും റിപ്പോർട്ടിൽ ഉണ്ട്. അറസ്റ്റിന് പിന്നാലെ, അർജുൻ ആയങ്കിയെ സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ ഇവർ ഇടുന്ന പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button