KeralaLatest NewsNews

സില്‍വര്‍ ലൈന്‍ കല്ലിടൽ: സര്‍വേക്കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ, പ്രതിഷേധിച്ചവരെ തടഞ്ഞ് സി.പി.എം.

കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

കണ്ണൂര്‍ നടാലിലാണ് പ്രതിഷേധക്കാരെ സി.പി.എം. തടഞ്ഞത്. പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ, ഇതിനെതിരെ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകീട്ടാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ സ്ഥാപിച്ച 4 കല്ലുകൾ പ്രദേശവാസികൾ പിഴുതുമാറ്റിയത്.

സ്ഥലമെടുപ്പിൽ ഭൂമിയും വസ്തുവും നഷ്ടപ്പെടുന്ന ആളുകളാണ് പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button