Latest NewsCricketNewsSports

മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു: എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്ത് ട്രോളന്‍മാര്‍

മുംബൈ: ഐപിഎല്‍ 15-ാം സീസണിൽ നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ എട്ടാം പരാജയമാണ് മുംബൈ ഇന്നലെ ലഖ്‌നൗവിനോട് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി എട്ട് തുടര്‍ തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.

സീസണിലെ എട്ടാം മത്സരവും തോറ്റതോടെ ടീമിനെതിരെ ട്രോൾ മഴയുമായി ആരാധകർ രംഗത്തെത്തി. എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്താണ് ട്രോളന്‍മാര്‍ പുതിയ ട്രോളും മീമുമായെത്തിയത്. ഡ്രൈവിംഗ് ടെസ്റ്റിലെ എട്ടെടുക്കലും സ്‌പ്രൈറ്റും തുടങ്ങി നിരവധി ട്രോളുകളാണ് ഇതിനോടകം എത്തിയിരിക്കുന്നത്.

ലഖ്‌നൗവിനെതിരായ മത്സരത്തിൽ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയും മാത്രമെ മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി.

Read Also:- ആസ്മയെ അകറ്റാൻ ‘പപ്പായ ഇല’

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 62 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ തിളങ്ങാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button