Latest NewsNewsIndiaInternational

‘ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകണം, എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ’: മാക്രോണിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന തിരഞ്ഞെടുപ്പിൽ, രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുഹൃത്ത് മാക്രോണിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും, ഭാവിയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങൾ! ഇന്ത്യ-ഫ്രാൻസ് ബന്ധം വളരണം. പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’, നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Also Read:ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു

അതേസമയം, തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രതിപക്ഷത്തെ ഒരു മൂലയ്ക്ക് ഇരുത്തിയാണ് മക്രോൺ വീണ്ടും ഭരണം പിടിച്ചത്. എതിരാളിയും പ്രതിപക്ഷ സ്ഥാനാർത്ഥിയുമായ മറീൻ ലേ പെന്നിന് 41% വോട്ട് മാത്രമാണ് ലഭിച്ചത്. 97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ, 58 ശതമാനം വോട്ട് നേടി ഇമ്മാനുവൽ മക്രോൺ വിജയമുറപ്പിക്കുകയായിരുന്നു. തീവ്ര ക്രിസ്ത്യൻ വലതുപക്ഷ പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ സാധിച്ചുവെങ്കിലും, മക്രോണിന്റെ അസാധാരണമായ നയങ്ങളാണ് യഥാർത്ഥത്തിൽ ഈ വിജയത്തിന് കാരണം. വിജയ, കൈവരിച്ച ശേഷം മാക്രോൺ നടത്തിയ പ്രതികരണവും ശ്രദ്ധേയമായി.

‘ഈ രാജ്യത്തെ പലരും എനിക്ക് വോട്ട് ചെയ്തത് അവർ എന്റെ ആശയങ്ങളെ പിന്തുണച്ചതുകൊണ്ടല്ല, മറിച്ച് തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങളെ അകറ്റി നിർത്താൻ വേണ്ടിയാണ്. ഞാൻ അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വരും വർഷങ്ങളിൽ ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഫ്രാൻസിൽ ആരും വഴിയരികിൽ ഉപേക്ഷിക്കപ്പെടില്ല’, മാക്രോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button