AlappuzhaLatest NewsKeralaNattuvarthaNewsCrime

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ: എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയതെന്ന് പോലീസ്

ആലപ്പുഴ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെങ്ങും കർശന നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയത്. പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ മാരകായുധങ്ങളുമായി രണ്ട് പേര് ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയില്‍ രണ്ട് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയവരാണ് ഇവരെന്ന് പോലീസ് പറയുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് മാരകായുധങ്ങളുമായി ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി ഇവരെ പിടികൂടി, വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button