KozhikodeKeralaNattuvarthaLatest NewsNews

തിരക്കിനിടെ മിഠായിതെരുവിൽ മോഷണം : സ്ത്രീ പൊലീസ് പിടിയിൽ

മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പൊലീസിന്‍റെ പിടിയിലായത്

കോഴിക്കോട്: റംസാന്‍ തിരക്കിനിടെ കോഴിക്കോട് മിഠായിതെരുവിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീ ടൗണ്‍ പൊലീസിന്റെ പിടിയിൽ. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പൊലീസിന്‍റെ പിടിയിലായത്.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റംസാന്‍ ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്.

Read Also : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം

അറസ്റ്റിലായ പ്രിയക്കെതിരെ തൃശ്ശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ്, കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button