Latest NewsNewsIndia

എയിംസിൽ ഇന്നു മുതൽ നഴ്‌സസ് യൂണിയന്റെ അനിശ്ചിതകാല പണിമുടക്ക്

ന്യൂഡല്‍ഹി: ഡൽഹി എയിംസിൽ നഴ്‌സസ് യൂണിയൻ ഇന്നുമുതൽ
അനശ്ചിതകാല സമരം പ്രഖ്യാപിച്ചു.

നഴ്‌സസ്‌ യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം.
സമരത്തോട് അനുബന്ധിച്ച്,
ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്‌സസ്‌ അറിയിച്ചു.

ഹരീഷ് കജ്‌ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്‌സുമാർ പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നഴ്‌സസ്‌ യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാറിന്റെ സസ്പെന്‍ഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button