KeralaLatest NewsNews

‘ചെ ഗുവേരെയേക്കാള്‍ വലിയ വിപ്ലവകാരിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം: അർജുൻ ആയങ്കിയെ തള്ളി ഡി.വൈ.എഫ്.ഐ

കണ്ണൂര്‍: സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകിയിരുന്നു. പിന്നാലെ, ഡി.വൈ.എഫ്.ഐയെ ‘ഭീഷണി’പ്പെടുത്തി അർജുൻ ആയങ്കി രംഗത്ത് വരികയും ചെയ്തു. ഇതോടെ, ഇവർ തമ്മിലുള്ള പോര് മുറുകി. ഇപ്പോഴിതാ, അർജുനെതിരെ കടുത്ത ആരോപണങ്ങളാണ് ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്നത്. ഭീഷണിപ്പെടുത്തലൊന്നും നടക്കില്ലെന്നും ഒളിച്ച് വെയ്ക്കാതെ, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയണമെന്നും മുന്‍ ഡി.വൈ.എഫ്.ഐ ജില്ലാ അധ്യക്ഷനും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ് പറഞ്ഞു.

ഡി.വൈ.എഫ്.ഐയെ മറയാക്കിക്കൊണ്ട് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍, സംഘടനയുടെ നേതൃത്വം എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ അതിനോട് പ്രതികരിച്ചിട്ടുണ്ടെന്ന് മനു തോമസ് വ്യക്തമാക്കി. ഇവരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകള്‍ ഇവരെ തിരിച്ചറിയുകയും ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും, അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാല്‍ തുറന്ന് പറയണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Also Read:ബ്ലാക്ക് ഹെഡ്‌സ് വില്ലനാകുന്നുണ്ടോ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍

‘ബ്ലാക്ക് മെയില്‍ ചെയ്ത് അതിന് പിന്നില്‍ തലയൊളിപ്പിച്ച് നില്‍ക്കുന്ന ഒരു പ്രസ്ഥാനമല്ല ഡി.വൈ.ഫ്.ഐ. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ല. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലാത്തതുകൊണ്ടാണല്ലോ ഞങ്ങള്‍ ഇത് പറയുന്നത്. ഇവര്‍ക്ക് ഏതെങ്കിലും കാലത്ത് സംഘടനയുമായി ബന്ധമുണ്ടായിരുന്നിരിക്കാം, ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും പിശക് ഉണ്ടെന്ന് മനസിലായാല്‍ അവരെ തിരുത്താന്‍ ശ്രമിക്കും. അതിന് തയ്യാറായില്ലെങ്കിൽ ഒഴിവാക്കുകയാണ് ചെയ്യുക. സി.പി.ഐ.എം ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിക്കുകയോ ഇവരെ അതിന് പറഞ്ഞുവിട്ടിട്ടോ ഇല്ല.

നമ്മുടെ നേതാക്കളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുക, ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. ഇത് കാണുമ്പോള്‍ ജില്ലയ്ക്കകത്തും പുറത്തും ഉള്ള ആളുകള്‍ ധരിക്കുന്നതെന്താ, ഇവര്‍ നേതാക്കളുടെ പ്രധാനപ്പെട്ട ആളുകളാണെന്നാണ് ധരിക്കുന്നത്. പി.ജയരാജനെ പുകഴ്ത്തുന്നതോടെ ഇവര്‍ ഈ പാര്‍ട്ടിയല്ല എന്ന കാര്യം വ്യക്തമായി. സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഒരു നേതാവിനെ പുകഴ്ത്താനോ ഇകഴ്ത്താനോ സാധിക്കില്ല. ഇതുതന്നെ ഇവര്‍ക്ക് പാര്‍ട്ടി ബോധ്യമില്ല എന്ന കാര്യം വ്യക്തമാവുകയാണ്. പി.ജയരാജനെ ഇഷ്ടപ്പെടുന്നവര്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ, സോഷ്യല്‍ മീഡിയയില്‍ അവര്‍ ചെ ഗുവേരെയേക്കാള്‍ വലിയ വിപ്ലവകാരികളാണെന്നും കാള്‍ മാര്‍ക്‌സിനെക്കാളും വലിയ ദാര്‍ശിനികരെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്’, മനു തോമസ് പറഞ്ഞു.

Also Read:‘മൂന്നാം ലോകമഹായുദ്ധം ഉടനെ ആരംഭിക്കും’ : പ്രഖ്യാപനവുമായി റഷ്യ

അതേസമയം, സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ടവർ സമൂഹമാധ്യമങ്ങൾ വഴി, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ അര്‍ജുനെതിരെ പരാതി നല്‍കിയത്. ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ക്യാമ്പെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണമെന്നും, ഈ വിരോധത്തെ തുടർന്ന് സംഘടനക്കും നേതാക്കള്‍ക്കുമെതിരെ ഇവർ നടത്തി വരുന്ന നിരന്തരമായ അവാസ്തവ പ്രചരണങ്ങൾക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിക്ക് പിന്നാലെ, പരോക്ഷ ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നിരുന്നു. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും വരാൻ താല്പര്യമുള്ള ചാനലുകാർക്ക് വരാമെന്നുമാണ് അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button