KeralaNattuvarthaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു : പ്രതി പിടിയിൽ

ക​ട​യ്ക്ക​ല്‍ പു​ല്ലു​പ​ണ ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ശ്രീ​ജി​ത്തി​നെ​യാ​ണ് പ​ള്ളി​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​ള്ളി​ക്ക​ല്‍: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെയ്ത് നി​ര​വ​ധി യു​വാ​ക്ക​ളി​ല്‍ ​നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ട​യ്ക്ക​ല്‍ പു​ല്ലു​പ​ണ ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ശ്രീ​ജി​ത്തി​നെ​യാ​ണ് പ​ള്ളി​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ട​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷ​ഫ്നാ​സ്, ആ​ഷി​ഖ് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. നി​ല​മ്പൂ​ര്‍, പോ​ത്തു​ക​ല്‍, പാ​ലോ​ട്, പാ​ങ്ങോ​ട്, ന​ഗ​രൂ​ര്‍, ക​ട​യ്ക്ക​ല്‍ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ത​ട്ടി​പ്പ് കേ​സ് നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : അജ്മല്‍ ബിസ്മി: സമ്മര്‍ കൂള്‍ ഓഫറുകള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം !

പ​ള്ളി​ക്ക​ല്‍ സ്റ്റേ​ഷ​ന്‍ ഐ.​എ​സ്.​എ​ച്ച്‌.​ഒ ശ്രീ​ജി​ത്ത് പി, ​എ​സ്.​ഐ​മാ​രാ​യ എം. ​സ​ഹി​ല്‍, ബാ​ബു, സി.​പി.​ഒ രാ​ജീ​വ്, ബി​നു, അ​ജീ​സ്, വി​നീ​ഷ്, സി​യാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button