KozhikodeLatest NewsKeralaNattuvarthaNews

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ

ഇരുവള്ളൂര്‍ അമ്പലപ്പാട് തെക്കയില്‍ ജ്യോതീന്ദ്രന്‍ (57) ആണ് പിടിയിലായത്

കാക്കൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. ഇരുവള്ളൂര്‍ അമ്പലപ്പാട് തെക്കയില്‍ ജ്യോതീന്ദ്രന്‍ (57) ആണ് പിടിയിലായത്.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജ്യോതീന്ദ്രന്‍ കാക്കൂര്‍ പൊലീസിന്റെ പിടിയിലായത്. 2009-ല്‍ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത മോഷണ കേസിലെ പ്രതിയായ ജ്യോതീന്ദ്രന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also : പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിക്കെന്ന് സൂചന

അമ്പലപ്പാട് അങ്ങാടിയില്‍ പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button