Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി

അബുദാബി: സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്‌കൂളുകൾക്ക് അവധി നൽകുന്നത്. അബുദാബി ഡിപ്പാർട്ട്‌മെന്റ് ആന്റ് എജുക്കേഷൻ നോളജാണ് ഇക്കാര്യം അറിയിച്ചത്. മെയ് ആറു വരെയാണ് സ്‌കൂളുകൾക്ക് ഈദുൽ ഫിത്തർ അവധി. വാരാന്ത്യ അവധിയ്ക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിക്കും.

Read Also: കൊടുവാൾ കണ്ടെടുത്തു: ശ്രീനിവാസൻ വധക്കേസ് പ്രതികളുമായുള്ള തെളിവെടുപ്പിനിടെ യുവമോര്‍ച്ചാ പ്രതിഷേധം

അതേസമയം, ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുന്നത്. ദുബായ് നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അവധിയ്ക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിക്കും.

Read Also: സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button