Latest NewsIndiaInternational

‘എല്ലാവർക്കും തുല്യ പരിഗണന, അല്ലെങ്കിൽ പുതിയ സ്ഥിരാംഗങ്ങൾക്ക് അധികാരം നൽകുക’: വീറ്റോയിൽ ഇന്ത്യയുടെ ആവശ്യം

അഞ്ച് സ്ഥിരാംഗങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ 75 വർഷമായി വീറ്റോ ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഒരു സുപ്രധാന ചുവടുവെപ്പായി, ചൊവ്വാഴ്ച പി 5 രാജ്യങ്ങളുടെ വീറ്റോ അധികാരവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഒരു പ്രമേയം അംഗീകരിച്ചു. ഇത് അസംബ്ലിയിൽ സ്വയം ന്യായീകരിക്കാൻ യുഎൻഎസ്‌സി അംഗങ്ങളെ നിർബന്ധിതരാക്കി. യുഎൻജിഎയിൽ സംസാരിക്കവെയാണ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ ചില വാചകങ്ങൾ മാറ്റിയാണ് അവതരിപ്പിക്കാൻ അനുമതി നൽകിയത്. ‘അർത്ഥപൂർണ്ണവും സമഗ്രവുമായ പരിഷ്‌കാരം കൈവരിക്കുക എന്ന ലക്ഷ്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്ന ഈ സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, നിലവിലെ പ്രമേയം ഈ വാചകം നീക്കിയവർ അനുവദിച്ചതിനേക്കാൾ വളരെ ഗൗരവമേറിയതും ആഴത്തിലുള്ളതുമായ ചർച്ച ആവശ്യപ്പെടുന്നു’ എന്ന്  ഇന്ത്യ അടിവരയിട്ടു.

69-ാമത് പ്ലീനറി മീറ്റിംഗിൽ, യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ ആർ.രവീന്ദ്ര, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, സുരക്ഷാ കൗൺസിലിലെ പരിഷ്കരണ പ്രക്രിയകൾ മുഴുവൻ ബന്ദികളാക്കിയ ഒരു ന്യൂനപക്ഷം നയ-സേയർ ആണെന്ന് എടുത്തുപറഞ്ഞു. അഞ്ച് സ്ഥിരാംഗങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ 75 വർഷമായി വീറ്റോ ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തെ, യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്‌ വീറ്റോ അധികാരത്തോടെ സ്ഥിരാം​ഗത്വം നല്‍കുന്നതിനെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിർത്തിരുന്നു.

ഇന്ത്യക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചാൽ അത്‌ വീറ്റോ അധികാരം ഇല്ലാത്തതായിരിക്കും എന്നായിരുന്നു ബൈഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. റഷ്യ, ചൈന, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയാണ് നിലവിൽ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. ഇവർക്ക് വീറ്റോ അധികാരമുണ്ട്. ഇന്ത്യ സ്ഥിരാംഗമാവുന്നതിന്‌ ചൈനയ്‌ക്കായിരുന്നു കൂടുതൽ എതിർപ്പ്. രക്ഷാസമിതിയുടെ അധ്യ​ക്ഷപദവി ഈ മാസം ഇന്ത്യയ്‌ക്കാണ്‌.

ഈ പശ്ചാത്തലത്തിലാണ് സ്ഥിരാം​ഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യം വീണ്ടും ചര്‍ച്ചയായത്. ഇന്ത്യക്കൊപ്പം രക്ഷാസമിതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അമേരിക്കയ്‌ക്ക് സന്തോഷമുണ്ടെന്നും പുതിയ സ്ഥിരാം​ഗങ്ങളെയും താല്‍ക്കാലിക അം​ഗങ്ങളെയും ചേർത്ത്‌ രക്ഷാസമിതി വിപുലീകരിക്കാൻ സമവായത്തിന് ശ്രമിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. എന്നാല്‍, ഇന്നത്തെ വീറ്റോ അധികാരത്തിൽ മാറ്റമോ വിപുലനമോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button