Latest NewsNewsIndia

ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി ഇന്ത്യ: വ്യക്തമാക്കി പ്രധാനമന്ത്രി

ഡൽഹി: ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോള്‍ വില കുറഞ്ഞ പത്ത് രാജ്യങ്ങളെ നോക്കിയാല്‍ അതില്‍ നാലാം സ്ഥാനത്തും, ഡീസല്‍ വിലയില്‍ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യയെന്നും അദ്ദേഹം അറിയിച്ചു.

ഇന്ധന നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെത്തുന്ന എണ്ണയുടെ എൺപത് ശതമാനവും ഇറക്കുമതി ചെയ്യുന്നതായതിനാല്‍ രാജ്യത്തെ ഇന്ധനവിലയെ ലോകത്ത് നടക്കുന്ന മറ്റ് സംഭവങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി

എന്നാല്‍, ലോകത്ത് പല സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ഇന്ധന വില താരതമ്യേന കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button