Latest NewsIndia

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ പെൺമക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ അറിയാം

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഹിന്ദുക്കളുടെ വ്യക്തിനിയമം നിർത്തലാക്കിയെങ്കിലും മുസ്ലീങ്ങളുടെ നിയമം അതേപടി നിലനിർത്തി.

ന്യൂഡൽഹി: ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അനുസരിച്ച് രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ പൂർത്തിയായെന്നും ഇനി ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും നിലവിൽ, ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ പൈലറ്റ് പദ്ധതിയായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമായ നിയമമാണ്. ഒരാൾ ഏതു മതത്തിലായാലും ജാതിയിലായാലും  എല്ലാവർക്കും ഈ രാജ്യത്ത് ഒരു നിയമം എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഹിന്ദുക്കളുടെ വ്യക്തിനിയമം നിർത്തലാക്കിയെങ്കിലും മുസ്ലീങ്ങളുടെ നിയമം അതേപടി നിലനിർത്തി.

ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടർച്ച നിയമം 1956, ഹിന്ദു മൈനേഴ്‌സ് ആൻഡ് ഗാർഡിയൻസ് ആക്റ്റ് 1956, ഹിന്ദു അഡോപ്‌ഷൻ ആൻഡ് മെയിന്റനൻസ് ആക്റ്റ് 1956 എന്നിവ ഹിന്ദു കോഡ് ബില്ലിലൂടെ നടപ്പാക്കി. ഈ നിയമങ്ങൾ ഹിന്ദുക്കൾക്കും, ബുദ്ധമതക്കാർക്കും, ജൈനർക്കും, സിഖുകാർക്കും ഒരുപോലെ ബാധകമാണ്.

മുസ്ലീങ്ങളുടെ നിയമം നിയന്ത്രിക്കുന്നത് ശരിയത്ത് പ്രകാരമാണ് . ഇവരുടെ വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, സ്വത്തവകാശം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ മുസ്ലീങ്ങളുടെ ഈ നിയമങ്ങൾ മാറും. 2019ൽ കേന്ദ്രത്തിലെ മോദി സർക്കാർ മുത്തലാഖ് നിർത്തലാക്കി. ഗാർഹിക പീഡനമുൾപ്പെടെ പല കേസുകളിലും മുസ്ലീങ്ങൾ സിവിൽ നിയമ പരിധിയിൽ വരുന്നില്ലായിരുന്നു.

ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനത്തിനു ശേഷം ജീവനാംശം നൽകാനുള്ള തീരുമാനം കോടതി നൽകിയത്. ഏകീകൃത സിവിൽ കോഡ് ബാധകമാക്കിയാൽ, മൊത്തത്തിൽ ഒരു നിശ്ചിത തുകയോ ന്യായമായ പ്രതിമാസ ജീവനാംശമോ നൽകേണ്ടിവരും. ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിച്ച്, പൂർവ്വിക സ്വത്തിൽ പുരുഷൻമാർക്കുള്ളതുപോലെ സ്ത്രീകൾക്കും തുല്യ അവകാശമുണ്ട്. ഒരു സ്ത്രീ തന്റെ പൂർവ്വിക സ്വത്തിൽ അവകാശവാദമുന്നയിച്ചാൽ, അവൾക്ക് തുല്യമായ വിഹിതം നൽകേണ്ടിവരും. ശരിയത്ത് നിയമം ഇതിനു വിപരീതമാണ്.

എന്നാൽ, ഏകീകൃത സിവിൽ കോഡ് വന്നാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകേണ്ടിവരും. ഇസ്ലാമിൽ ദത്തെടുക്കുന്ന കുട്ടികളും സ്വത്തിന്റെ അവകാശികളായിരിക്കും .1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ദത്തെടുക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ ഒരു സാധാരണ മകനെപ്പോലെ ദത്തുപുത്രനും അവകാശമുണ്ട്. എന്നാൽ, ശരിയത്ത് നിയമപ്രകാരം ഇത് അങ്ങനെയല്ല. ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ഇസ്ലാമിൽ സ്വത്തവകാശമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button