News

ഷവോമി സിവി വൺ എസ് പുറത്തിറങ്ങി, സവിശേഷതകൾ ഇങ്ങനെ

6.55 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങി. Xiaomi Civi 1S എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 27000 രൂപയാണ്.

6.55 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ,1080 പിക്‌സല്‍ റെസലൂഷനും 120Hz ഫാസ്റ്റ് റിഫ്രഷ് റേറ്റും ഉണ്ട്. Xiaomi Civi 1S സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 778പ്ലസ് പ്രോസ്സസറുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

Also Read: വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നിവ നേർരേഖയിൽ വരുന്നു : ആയിരം വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ്വ ഗ്രഹസംഗമം

ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 12 ജിബി റാം കൂടാതെ 256 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ഈ സ്മാര്‍ട്ട് ഫോണുകള്‍ 64 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഉളളത്. മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ, 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button