Latest NewsIndiaInternational

വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നിവ നേർരേഖയിൽ വരുന്നു : ആയിരം വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ്വ ഗ്രഹസംഗമം

ന്യൂഡൽഹി: അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പുറത്തു വിട്ടിരിക്കുന്നത്. വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നീ നാലു ഗ്രഹങ്ങൾ നേർരേഖയിൽ വരുന്നുവെന്നതാണത്. നിരവധി പേരാണ് ഈ സംഗമത്തിനായി കാത്തിരിക്കുന്നത്.

ഏപ്രിൽ അവസാന ആഴ്ചയാണ് നാല് ഗ്രഹങ്ങളുടെ ഈ സംഗമം നടക്കുക. നിരനിരയായി ഗ്രഹങ്ങൾ അണിനിരക്കുന്ന ഈ പ്രതിഭാസത്തെ ‘പ്ലാനറ്റ് പരേഡ്’ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്ന പേര്. സാധാരണ, മൂന്ന് ഗ്രഹങ്ങൾ വരെ ഇങ്ങനെ ഒരുമിച്ച് അണിനിരക്കാറുണ്ട്. എന്നാൽ അത് സർവ്വസാധാരണമാണെന്ന് അദ്ദേഹം പറയുന്നു.

 

ആയിരം വർഷത്തിൽ ഒരിക്കൽ നടക്കുന്ന അപൂർവ്വ സംഗമമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാല് ഗ്രഹങ്ങളും ഒരു നേർരേഖയിൽ അണിനിരക്കുമെന്ന് ഭുവനേശ്വറിലെ പത്താനി സാമന്ത പ്ലാനറ്റോറിയം ഡെപ്യൂട്ടി ഡയറക്ടർ ശുഭേന്ദു പട്നായിക് പറയുന്നു. സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് കിഴക്കൻ മാനത്താണ് ഇവയെ കാണാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button