Latest NewsNewsTechnology

അയോ അഗ്നിപർവ്വത ഉപഗ്രഹത്തിന്റെ വിസ്മയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണ് അയോ

വ്യാഴത്തിന്റെ അഗ്നിപർവത ഉപഗ്രഹമായ അയോയുടെ വിസ്മയകരമായ ചിത്രങ്ങൾ പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂണോ എന്ന പേടകമാണ് അയോയുടെയും, ലാവയുടെ പാടുകളുള്ള ഉപരിതലത്തിന്റെയും ചിത്രങ്ങൾ പകർത്തിയത്. ജൂണോ പങ്കുവെച്ച ചിത്രങ്ങളിൽ അയോയിൽ പ്രകാശം എത്തിയപ്പോഴുള്ള ചുഴികളും, ഇരുണ്ട പാടുകളും, ചുവന്ന പാടുകളും കൃത്യമായി കാണാൻ സാധിക്കും. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്ന ഉപഗ്രഹമാണ് അയോ.

ഓരോ സെക്കന്റിലും ടൺ കണക്കിന് ഉരുകിയ ലാവ അയോയിൽ നിന്ന് പുറത്തേക്കൊഴുകാറുണ്ട്. ഏകദേശം നൂറുകണക്കിന് അഗ്നിപർവതങ്ങളും, സൾഫറസ് വാതകങ്ങളുമാണ് അയോയിൽ അടങ്ങിയിട്ടുള്ളത്. അയോയിലെ രഹസ്യങ്ങൾ ചുരുളഴിയുന്ന കൂടുതൽ ചിത്രങ്ങൾ വരും മാസങ്ങളിൽ പേടകത്തിൽ നിന്ന് ലഭിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണ് അയോ. ആകെ 92 ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉള്ളത്

Also Read: ഫാറ്റി ലിവർ തടയാന്‍ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ…

2011 ഓഗസ്റ്റ് 5നാണ് ജൂണോ എന്ന ബഹിരാകാശ പേടകം നാസ വിക്ഷേപിക്കുന്നത്. ഏകദേശം അഞ്ച് വർഷം നീണ്ട യാത്രക്കൊടുവിലാണ് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ഏകദേശം 1.7 ബില്യൺ മൈൽ സഞ്ചരിച്ച ശേഷം, 2016 ജൂലൈ നാലിനാണ് പേടകം വ്യാഴത്തിൽ എത്തിച്ചേർന്നത്. ഇതിനോടകം നിരവധി ചിത്രങ്ങൾ പകർത്തിയ ജൂണോ 2024 ഫെബ്രുവരി അവസാനത്തോടെ അയോയുടെ ഉപരിതലത്തിൽ നിന്നും ഏതാണ്ട് 1500 കിലോമീറ്റർ അരികിൽ എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button