ThiruvananthapuramKeralaNattuvarthaNews

ഇന്ധന വിലവർദ്ധനവ് : സംസ്ഥാനങ്ങളെ പഴിചാരി ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇന്ധന നികുതിയുടെ പേരില്‍ ബിജെപി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുകയാണെന്നും യെച്ചൂരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുകയാണ്. രാജ്യം രക്ഷപ്പെടാന്‍ ബിജെപിയെ താഴെയിറക്കണമെന്നും അതിനുള്ള സമയം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം കേരളം പഠിക്കുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

ഇന്ധന വിലവര്‍ദ്ധനവില്‍ നടക്കുന്നത് കേന്ദ്രത്തിന്റെ പകല്‍കൊള്ളയാണ്. ഇന്ധന വിലയുടെ ഗണ്യമായ ഭാഗവും കേന്ദ്രത്തിന്റെ സെസും സര്‍ചാര്‍ജുമാണ് ഇന്ധന നികുതിയിലൂടെ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 23 ലക്ഷം കോടിരൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയത്.

ഇന്ധന വിലയുടെ ഗണ്യമായ ഭാഗവും കേന്ദ്രത്തിന്റെ സെസും സര്‍ചാര്‍ജുമെന്നതാണ് വസ്തുത. മോദി സര്‍ക്കാര്‍ സെസും സര്‍ചാര്‍ജും മൂന്നു രൂപയില്‍ നിന്ന് 31 രൂപയാക്കി. ഇതില്‍ ഒരു രൂപ പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുമില്ല. ഇന്ധന വിലയില്‍ കേന്ദ്രത്തിന്റെ പകല്‍കൊള്ളയുടെ ആഴം മനസിലാക്കണമെങ്കില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത തുകയുടെ കണക്ക് പരിശോധിക്കണം. ആകെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോയത് കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 23 ലക്ഷം കോടി രൂപയാണെന്നും യെച്ചൂരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button