KeralaLatest NewsNews

സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാൽനൂറ്റാണ്ട് മുന്നോട്ട് പോവുക എന്ന ലക്ഷ്യവുമായാണ് സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,769 വാക്‌സിൻ ഡോസുകൾ

ജില്ലയിലെ പശ്ചാത്തല വികസനത്തിനായി സർക്കാർ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയപാതയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മലയോര ഹൈവേയുടെ വികസനം കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ കോഴിക്കോട് ജില്ലയിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത നിലവിൽ വരുന്നതോടെ ഗതാഗതത്തിലും ടൂറിസം മേഖലയിലും വലിയ കുതിപ്പുണ്ടാകും. കോഴിക്കോടുനിന്നും വയനാട്ടിലേക്ക് ചുരം കയറാതെയുള്ള യാത്രയ്ക്ക് എട്ട് കിലോമീറ്റർ നീളത്തിലാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട് നഗരവികസന പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കനോലി കനാൽ വികസനത്തിനായി 1118 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. സംസ്ഥാന സർക്കാരിന്റെ ജലഗതാഗത പാത എന്ന ആശയത്തിന്റെ ഭാഗമായാണ് കനോലി കനാൽ പദ്ധതി രൂപം കൊണ്ടത്. ഗതാഗതത്തിനൊപ്പം ടൂറിസത്തിനും വലിയ സാധ്യതയാണ് പദ്ധതിയിലൂടെ കോഴിക്കോടിന് ലഭിക്കുകയെന്ന് അദ്ദേഹം വിശദമാക്കി.

Read Also: കഴക്കൂട്ടത്ത് നാടൻ ബോംബ് ശേഖരം കണ്ടെത്തി

ഇവയ്ക്കു പുറമേ ബേപ്പൂർ തുറമുഖം, കാപ്പാട് കടപ്പുറം വികസനം, കോഴിക്കോട് വിമാനത്താവള വികസനം എന്നിവയും ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കേരളം മുന്നോട്ടുവെക്കുന്ന വികസനമെന്താണെന്ന് കേരളത്തിന്റെ ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ വ്യക്തമാവും. ഇന്ത്യയിൽത്തന്നെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറിയത് സംസ്ഥാന സർക്കാരിന്റെ നയങ്ങൾ കാരണമാണ്. സമഗ്രമേഖലകളിലും വികസനം എന്നതാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട്. ഭാവിതലമുറയുടെ ചിന്തയുടെ വേഗത്തിനൊപ്പം കേരളം കുതിച്ചുകൊണ്ടിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഈദുൽ ഫിത്തർ: സ്വകാര്യ സ്‌കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ

shortlink

Related Articles

Post Your Comments

Related Articles


Back to top button